Search Box

Monday, November 10, 2014

General Knowledge in Malayalam



1. ദേശീയ പതാകയെ ഭരണഘടനാ നിർമാണസഭ അംഗീകരിച്ചത് എന്ന്?
2. ദേശീയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം?
3. രൂപയുടെ ചിഹ്നം അംഗീകരിച്ച വർഷം?​
4. ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനമെത്ര?​
5. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ലയേത്?​
6. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയേത്?​
7. ഇന്ത്യയിൽ ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം?​
8. ലോക വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനമെത്ര?​
9. പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി?​
10. ഇന്ത്യയിലൂടെ കടന്നുപോകുന്ന ഭൂമിശാസ്ത്രരേഖ?
11. തെലുങ്കാന സംസ്ഥാനത്തിൽ എത്രജില്ലകളാണുള്ളത്?​
12. ഹുദ് ഹുദ് ചുഴലിക്കാറ്റിന് ഈ പേര് നൽകിരാജ്യമേത്?​
13. കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനമേത്?​
14. ഉത്തരായന രേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം?​
15. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തിയുള്ള രാജ്യമേത്?​
16. ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തിയുള്ള രാജ്യമേത്?​
17. വാല്മീകി നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്ത്?​
18. ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് ആര്?​
19. ഗോവ ഏത് ഹൈക്കോടതിയുടെ അധികാരപരിധിയിലാണ്?​
20. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ ടെക്നോളജി എവിടെ സ്ഥിതിചെയ്യുന്നു?​
21. ഉത്തർപ്രദേശിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ?​
22. ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം?​
23. ഗോവയിലെ പ്രധാന ഭാഷയേത്?​
24. മഴവെള്ള സംഭരണി നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?​
25. കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യസംസ്ഥാനം?​
26. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ ശിവസമുദ്രം പദ്ധതി സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?​
27. ബോഡോലാൻഡ് സംസ്ഥാനത്തിനുവേണ്ടിയുള്ള പ്രക്ഷോഭം നടക്കുന്ന സംസ്ഥാനമേത്?​
28. ഏറ്റവും അധികം ദേശീയപാതകൾ കടന്നുപോകുന്ന സംസ്ഥാനമേത്?​
29. കാൺപൂരിൽ സ്ഥിതിചെയ്യുന്ന പ്രധാന ക്രിക്കറ്റ് സ്റ്റേഡിയം?​
30. പഞ്ചാബിലെ വിളവെടുപ്പ് ഉത്സവമേതാണ്?​
31. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് അനുമതി നൽകിയ ഇന്ത്യൻ പ്രസിഡന്റ്?​
32. ഹരിയാന ഹരിക്കെയിൻ എന്നറിയപ്പെടുന്ന കായികതാരം?​
33. സ്പോർട്സ് ഉപകരണങ്ങളുടെ നിർമാണത്തിന് പ്രസിദ്ധമായ പഞ്ചാബിലെ സ്ഥലമേത്?​
34. ഇന്ത്യയുടെ സൈക്കിൾ നഗരം എന്നറിയപ്പെടുന്നത്?​
35. ഇന്ത്യയുടെ ധാന്യക്കലവറ എന്നുവിളിക്കുന്ന സംസ്ഥാനം?​
36. ചിറാപുഞ്ചിയുടെ പുതിയ പേരെന്താണ്?​
37. ഉംറായ് വിമാനത്താവളം സ്ഥിതിചെയ്യുന്ന സംസ്ഥാനം?​
38. ഇംഗ്ളീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം?​
39. അസമിലെ പ്രസിദ്ധമായ എണ്ണ ശുദ്ധീകരണശാലയേത്?​
40. പ്രാചീനകാലത്ത് പ്രാഗ്ജ്യോതിഷ് പൂർ എന്നറിയപ്പെട്ടിരുന്ന സ്ഥലമേത്?​
41. വ്യവസായങ്ങളില്ലാത്ത നാട് എന്നറിയപ്പെടുന്നത്?​
42. അരുണാചൽപ്രദേശിൽ ബ്രഹ്മപുത്ര അറിയപ്പെടുന്നതെങ്ങനെ?​
43. ജിതൻ റാം മഞ്ചി ഏത് സംസ്ഥാനത്തിലെ മുഖ്യമന്ത്രിയാണ്?​
44. രാജവെമ്പാലയെ സംരക്ഷിക്കുന്ന അരുണാചലിലെ വന്യജീവി സങ്കേതമേത്?​
45. ഗ്രാമീണ റിപ്പബ്ളിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?​
46. ഇന്ത്യയിൽ സ്ത്രീ - പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനമേത്?​
47. വടക്ക് കിഴക്കൻ ഇന്ത്യയിലെ സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം?​
48. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ സംസ്ഥാനമേത്?​
49. നെയ്ത്തുപട്ടണം എന്നറിയപ്പെടുന്ന ഹരിയാണയിലെ നഗരമേത്?​
50. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമതകേന്ദ്രമായ തവാങ് സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?​

ഉത്തരങ്ങൾ

‌(1)​1947 ജൂലൈ 22 (2)​1972 (3)​2010 ജൂലൈ 15 (4)​ഏഴ് (5)​മാഹി (6)​കച്ച് (ഗുജറാത്ത്)​(7)​അരുണാചൽപ്രദേശ് (8)​പത്ത് (9)​കാഞ്ചൻജംഗ (10)​ഉത്തരായന രേഖ (11)​ പത്ത് (12)​ഒമാൻ(13)​തമിഴ്നാട് (14)​എട്ട് (15)​​ബംഗ്ളാദേശ് (16)​അഫ്ഗാനിസ്ഥാൻ (17)​ബീഹാർ (18)​രാജേന്ദ്രപ്രസാദ് (19)​മുംബയ്(20)​കാൺപൂർ (21)​വാരണാസി,​മഥുര,​അയോധ്യ,​കൗസാംബി (22)​ഗോവ (23)​കൊങ്കിണി (24)​തമിഴ്നാട് (25)​കേരളം (26)​കർണാടക (27)​അസം (28)​ഉത്തർപ്രദേശ് (29)​ഗ്രീൻപാർക്ക് സ്റ്റേഡിയം (30)​ലൊഹ് രി (31)​ഗ്യാനി സെയിൽസിംഗ് (32)​കപിൽദേവ് (33)​ജലന്ധർ (34)​ലുധിയാന (35)​പഞ്ചാബ് (36)​സൊഹ് റ (37)​മേഘാലയ (38)​ നാഗാലാൻഡ് (39)​ ദിഗ് ബോയ് (40)​ഗോഹട്ടി (41)​ മിസോറാം (42)​ദിഹാങ് (43)​ബീഹാർ (44)​നംദഫ (45)​നാഗാലാൻഡ് (46)​ഹരിയാണ (47)​അരുണാചൽപ്രദേശ്,​ അസം,​ മേഘാലയ,​മണിപ്പൂർ,​ മിസോറം,​നാഗാലാൻഡ്,​ ത്രിപുര (48)​അരുണാചൽപ്രദേശ് (49)​പാനിപ്പത്ത് (50)​അരുണാചൽ പ്രദേശ്.

Saturday, November 8, 2014

Rivers in Kerala : Some Basic Facts.

കേരളത്തില്‍ 44 നദികളാണുള്ളത്. ഇവയുടെയെല്ലാം ഉത്ഭവം സഹ്യപര്‍വത നിരകളില്‍ നിന്നാണ്. ഇതില്‍ 41 നദികള്‍ പടിഞ്ഞാറോട്ടൊഴുകി അറബിക്കടലില്‍ ചെന്നുചേരുന്നു. മറ്റ് മൂന്ന് നദികളായ കബനി, ഭവാനി, പാമ്പാര്‍ എന്നി കിഴക്കോട്ടൊഴുകി കാവേരി നദിയില്‍ ചെന്നു പതിക്കുന്നു.
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി പെരിയാറാണ്. 244 കിലോമീറ്റര്‍! ചൂര്‍ണി എന്നും ഈ നദിക്ക് പേരുണ്ട്.  ഏറ്റവും കൂടുതല്‍ അണക്കെട്ടുകളുള്ളതും പെരിയാറിലാണ്. 10 എണ്ണം. പ്രധാനപ്പെട്ട ജലവൈദ്യുതി പദ്ധതികളും ഈ നദിയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.നീളത്തില്‍ രണ്ടാംസ്ഥാനം ഭാരതപ്പുഴക്കാണ്. 209 കിലോമീറ്റര്‍. നിള, പേരാര്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. മൂന്നാം സ്ഥാനം176 കിലോമീറ്ററുള്ള പമ്പക്കാണ് .

Saturday, March 2, 2013

1630 Vacancies @ Prasar Bharthi...Mathrubhumi news


എന്‍ജിനീയറിങ് അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് പ്രസാര്‍ഭാരതി കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. രണ്ടു തസ്തികകളിലുമായി ആകെ 1630 ഒഴിവുകളുണ്ട്. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനാണ് നിയമനച്ചുമതല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദൂരദര്‍ശന്‍, ആകാശവാണി സ്റ്റുഡിയോകളിലും ഓഫീസുകളിലുമായിരിക്കും നിയമനം. കേരളമുള്‍പ്പെടുന്ന ദക്ഷിണമേഖലയില്‍ 216 എന്‍ജിനീയറിങ് ഒഴിവുകളും 57 ടെക്‌നീഷ്യന്‍ ഒഴിവുകളുമുണ്ട്.

എന്‍ജിനീയറിങ് അസിസ്റ്റന്റ് യോഗ്യത: റേഡിയോ/ ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍/ ഇലക്‌ട്രോണിക്‌സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ബ്രാഞ്ചുകളില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയും സമാനമേഖലയില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഫിസിക്‌സില്‍ ബിരുദവും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ ടെലികമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍/ ഇലക്‌ട്രോണിക്‌സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. വയര്‍ലെസ് റേഡിയോ എന്‍ജിനീയറിങ്ങിലെ പരിജ്ഞാനം അഭിലഷണീയം.

ടെക്‌നീഷ്യന്‍ യോഗ്യത: പ്ലസ്ടു. ഇലക്‌ട്രോണിക്‌സ്/ ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ രണ്ടുവര്‍ഷത്തെ ഡിപ്ലോമ.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മാര്‍ച്ച് 20.

തിരഞ്ഞെടുപ്പ്: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. എഴുത്തുപരീക്ഷയ്ക്ക് രണ്ടുപേപ്പറുകള്‍. ഒന്നാംപേപ്പര്‍ ഒബ്ജക്ടീവ് ടൈപ്പ് രീതിയിലാകും. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യം, 200 ചോദ്യങ്ങള്‍, 200 മാര്‍ക്ക്. ജനറല്‍ ഇന്റലിജന്‍സ്(50ചോദ്യം), ജനറല്‍ അവയര്‍നസ്(50 ചോദ്യം), ടെക്‌നിക്കല്‍ നോളജ്(100 ചോദ്യം) എന്നിവയാണുണ്ടാവുക.

രണ്ടാംപേപ്പര്‍ ഡിസ്‌ക്രിപ്റ്റീവ് ടൈപ്പാണ്. രണ്ടുമണിക്കൂറുള്ള ഈ പേപ്പറിനും 200 മാര്‍ക്കുണ്ടാകും. ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്, ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് എന്നിവയാണുണ്ടാവുക. രണ്ടാം പേപ്പര്‍ മൂല്യനിര്‍ണയം നടത്തണമെങ്കില്‍ ഒന്നാം പേപ്പറില്‍ നിശ്ചിതമാര്‍ക്ക് നേടിയിരിക്കണം.

തിരുവനന്തപുരം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് എന്നിവ കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങളാണ്.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും: വെബ്‌സൈറ്റ് : www.ssconline2.gov.in

Courtesy : Mathrubhumi online

Wednesday, October 17, 2012

ഐ.ബി.പി.എസ് വിജ്ഞാപനം; 20ബാങ്കുകളില്‍ ക്ലാര്‍ക്ക്‌


രാജ്യത്തെ 20 പൊതുമേഖലാബാങ്കുകളില്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡമായ ഐ.ബി.പി.എസ്. പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. 

അലഹാബാദ് ബാങ്ക്, ആന്ധ്ര ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറാബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പ്പറേഷന്‍ ബാങ്ക്, ദേനാബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, പഞ്ചാബ് നാഷണല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോബാങ്ക്, വിജയാബാങ്ക്, ഐ.ഡി.ബി.ഐ. ബാങ്ക് എന്നിവയാണ് ഐ.ബി.പി.എസ്. പൊതുപ്രവേശനപ്പരീക്ഷയ്ക്കായി അണിനിരക്കുന്നത്. 

പ്രായം: 20-28 വയസ്സ്. 

യോഗ്യത: അംഗീകൃത ബിരുദം. കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍സ്/ ലാംഗ്വേജില്‍ സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ/ ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ സ്‌കൂള്‍/ കോളേജ് തലത്തില്‍ കമ്പ്യൂട്ടര്‍ ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ സംസാരിക്കാനും എഴുതാനും വായിക്കാനും കഴിയണം. 2012 ഒക്ടോബര്‍ 1 അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുന്നത്. ഓണ്‍ലൈനായി നവംബര്‍ അഞ്ചിനകം അപേക്ഷിക്കണം. 

അപേക്ഷാ ഫീസ്: 400 രൂപ. എസ്.സി., എസ്.ടി., വികലാംഗര്‍, വിമുക്തഭടര്‍ എന്നിവര്‍ക്ക് 50 രൂപ. 
വെബ്‌സൈറ്റ്: www.ibps.in


Saturday, October 6, 2012

വയലാര്‍ അവാര്‍ഡ് 2012 : അക്കിത്തത്തിന്‌

ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡിന് അക്കിത്തത്തിന്റെ 'അന്തിമഹാകാലം' എന്ന കവിതാ സമാഹാരം അര്‍ഹമായി. 

Thursday, March 8, 2012

National Film Awards : മികച്ച ചിത്രം- ബ്യാരി, ദേവൂള്‍


മികച്ച ചിത്രം

ബ്യാരി, ദേവൂള്‍


മികച്ച സംവിധായകന്‍

ഗുര്‍വീന്ദര്‍ സിംഗ്


മികച്ച നടന്‍

ഗിരീഷ് കുല്‍ക്കര്‍ണി


മികച്ച നടി

വിദ്യാ ബാലന്‍


മികച്ച സഹനടന്‍

അപ്പുക്കുട്ടി


പ്രത്യേക ജൂറി പുരസ്‌കാരം

ഷെറി (ആദിമധ്യാന്തം), മല്ലിക (ബ്യാരി)


നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം

ത്യാഗരാജന്‍ കുമരരാജ


ജനപ്രിയ ചിത്രം

അഴഗാര്‍ സ്വാമിയിന്‍ കുതിരൈ


മികച്ച മലയാള ചിത്രം

ഇന്ത്യന്‍ റുപ്പി


തിരക്കഥ (ഒറിജിനല്‍)

വികാശ് ബെഹല്‍, നിതീഷ് തിവാരി


തിരക്കഥ (അഡോപ്റ്റഡ്)

അവിനാശ് ദേശ്പാണ്ഡെ


സംഭാഷണം

ഗിരീഷ് കുല്‍ക്കര്‍ണി


ഛായാഗ്രഹണം

സത്യറായ് നാഗ്പാല്‍


എഡിറ്റിങ്

പ്രവീണ്‍ കെ.എല്‍


സംഗീതസംവിധാനം

നീല്‍ ദത്ത്


ഗാനരചന

അമിതാഭ് ഭട്ടാചാര്യ


ഗായകന്‍

ആനന്ദ് ഭാട്ടെ


ഗായിക

രൂപ ഗാംഗുലി


പശ്ചാത്തലസംഗീതം്

മയൂഖ് ഭൗമിക


ചമയം

വിക്രം ഗെയ്കവാദ്


നൃത്തസംവിധാനം

ബോസ്‌കോ ആന്‍ഡ് സീസര്‍


വസ്ത്രാലങ്കാരം

നീത ലുല്ല, നിഹാരിക


സ്‌പെഷല്‍ ഇഫക്ട്‌സ്

റാവണ്‍


മികച്ച കുട്ടികളുടെ ചിത്രം

ചില്ലര്‍ പാര്‍ട്ടി


നവാഗത ചിത്രം

സൈലന്റ് പോയറ്റ്


മികച്ച കായിക ചിത്രം

ഫിനിഷിങ് ലൈന്‍


പരിസ്ഥിതി ചിത്രം

ടൈഗര്‍ ഡൈനാസ്റ്റി


ബാലനടന്‍

പാര്‍ത്ഥോ ഗുപ്‌തെ, ചില്ലാര്‍ പാര്‍ട്ടിയില്‍ അഭിനയിച്ച കുട്ടികളും



നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗം


മികച്ച ചിത്രം

ആന്‍ഡ് വീ പ്ലേ ഓണ്‍


നവാഗത സംവിധായകന്റെ ചിത്രം

ദി സൈലന്റ് പോയറ്റ്


സാമൂഹ്യചിത്രം

മൈന്‍ഡ് സ്‌കേപ്‌സ് ഓഫ് ലവ് ആന്‍ഡ് ലോംഗിങ്ങ്, ഇന്‍ഷാ അള്ളാ ഫുട്‌ബോള്‍


കുടുംബമൂല്യ ചിത്രം

റെഡ് ബില്‍ഡിങ്ങ് വെയര്‍ ദി സണ്‍ സെറ്റ്‌സ്


മികച്ച ചലച്ചിത്രഗ്രന്ഥം

ആര്‍.ഡി ബര്‍മന്‍ - ദി മാന്‍, ദി മ്യൂസിക്്


മികച്ച സിനിമാനിരൂപകന്‍

മനോജ് പി പൂജാരി

Saturday, October 29, 2011

Lab Assistant Solved Question Paper Continues...

ജപ്പാനിലെ ആത്മഹത്യ രീതി ?
ഹരാകിരി


ലോക ബാങ്കിന്റെ ആസ്ഥാനം ?
വാഷിങ്ങ്ടോന്‍ ഡി.സീ


ആലാഹയുടെ പെണ്മക്കള്‍  ആരുടെ കൃതിയാണ് ?
സാരാ ജോസഫ്‌

Next Page 


വിലാസിനി ആരുടെ തൂലിക നാമം ?
M .K മേനോന്‍


SAARC - ന്റെ സ്ഥിരം ആസ്ഥാനം ?
Kathmandu


ലോകത്തിലെ യേതടവും ഉയരം കൂടിയ കെട്ടിടം ?
ബുര്‍ജ് ഖലിഫ


ഫ്രഞ്ച് വിപ്ലവം നടന്ന വര്ഷം ?
1789

Next Page